Latest News

വര്‍ഗ്ഗീയതക്കെതിരെ സംഘടനകള്‍ പരസ്പരം കൈകോര്‍ക്കണം: ബ്ലൈസ് ഇന്റര്‍നാഷണല്‍ യു.എ.യി കമ്മിറ്റി

ദുബൈ:(www.malabarflash.com)നാടിന്റെ ഉറക്കം കെടുത്തുന്ന വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘാടനകള്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് ദുബൈ ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബ്ലൈസ് ഇന്റര്‍നാഷണല്‍ യു.എ.യി കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. എന്തു വില കൊടുത്തും വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും, വര്‍ഗ്ഗീയത കൊടും വിശമാണെന്നും യോഗം വിലയിരുത്തി.മാതൃ സംഘടനയായ ബ്ലൈസ് തളങ്കര നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും നല്ലനിലയില്‍ സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ യോഗം തീരുമാനിച്ചു.

പ്രസിഡന്റ് ത്വല്‍ഹത്തിന്റെ അദ്ധ്യക്ഷതയില്‍ ജാഫര്‍ കുന്നില്‍ യോഗം ഉദ്ഘാടനം ചെയ്തു . ഖലീല്‍ പതിക്കുന്നില്‍ പ്രാര്‍ത്ഥന നടത്തി. ഷഫീല്‍, ഖലീല്‍ മീത്തല്‍, നൂറുദ്ദീന്‍ മീത്തല്‍, ഹാരിസ്, റംഷി, അത്തീഖ്, സാബിര്‍ ലാസ്സ, റഹീസ്, അദ്ദി മീത്തല്‍ , അഷ്ഫാദ് മീത്തല്‍ , രിജാസ് മൂവാര്‍ , ഫസ്‌ലു പച്ചു എന്നിവര്‍ പ്രസംഗിച്ചു. ഹസ്സന്‍ പതിക്കുന്നില്‍ സ്വാഗതവും ഷമീം തോട്ടുംബാഗം നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഹസ്സന്‍ പതിക്കുന്നില്‍ ( പ്രസിഡന്റ് ), നൂറുദ്ദീന്‍ മീത്തല്‍ , സിദ്ദീഖ് ബഡായി ( വൈസ് പ്രസിഡന്റ് ), ജാഫര്‍ കുന്നില്‍ ( ജനറല്‍ സെക്രട്ടറി ), അദ്ദി മീത്തല്‍ , സാജിദ് ടി.എ ( ജോയിന്റ് സെക്രട്ടറി ) , ഷമീം തോട്ടുംബാഗം ( ട്രഷറര്‍ ), ത്വല്‍ഹത്ത് ( ഉപദേശക സമിതി ചെയര്‍മാന്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.