Latest News

മമ്മൂട്ടിയുടെ ആശീര്‍വാദം, സംസ്‌കൃതത്തില്‍ വാര്‍ത്ത വായിച്ച് മോഹന്‍ലാല്‍...ജനം ടിവി പ്രേക്ഷകരിലേക്ക്‌

കൊച്ചി:[www.malabarflash.com] ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആശീര്‍വാദത്തോടെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവി സംപ്രേഷണമാരംഭിച്ചു. ചാനലിന്റെ സംസ്‌കൃത വാര്‍ത്തയുടെ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചത് നടനും കൈരളി ചാനല്‍ ചെയര്‍മാനുമായ മമ്മൂട്ടിയാണ്. സംസ്‌കൃതത്തില്‍ വാര്‍ത്ത വായിച്ച് മോഹന്‍ലാല്‍ ആദ്യ വാര്‍ത്താ അവതരണം നടത്തി.

Mohanlal As Sanskrit News Reader in JANAM TV !!
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശീർവാദത്തോട് കൂടി ജനം ടി.വി സംസ്കൃതം വാർത്ത സംസ്കാരത്തിന് തുടക്കം കുറിച്ചു !!!
Posted by Narayanan Er on Sunday, April 19, 2015
കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടില്‍ വൈകിട്ട് നടന്ന ചടങ്ങില്‍ ശ്രീശ്രീ രവിശങ്കറാണ് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

ചാനലിലെ സാന്‌സ്‌ക്രിറ്റ് ന്യൂസ് എന്ന പേരില്‍ സംസ്‌കൃത വാര്‍ത്താ ബുള്ളറ്റിനാണ് മമ്മൂട്ടി ലോഞ്ച് ചെയ്തത്. സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചതോടെ വാര്‍ത്താ അവതാരകനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ തെളിഞ്ഞു. സംസ്‌കൃതത്തില്‍ വാര്‍ത്ത വായിച്ച് മോഹന്‍ലാല്‍ ആദ്യ അവതരണം നടത്തി. ഒഎന്‍വി രചിച്ച, എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച തീംസോംഗ് സംവിധായകനും ചാനല്‍ ചെയര്‍മാനുമായ പ്രിയദര്‍ശന്‍ പ്രകാശനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് എന്നിവര്‍ മുഖ്യ ക്ഷണിതാക്കളായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആശാ ശരത്ത്, വിജയ് യേശുദാസ്, ശ്വേതാമോഹന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.