Latest News

വാഹന പരിശോധനയ്ക്കിടെ എസ്‌ഐക്കു നേരെ അക്രമം

പയ്യന്നൂര്‍: വാഹന പരിശോധനയ്ക്കിടയില്‍ എസ്‌ഐയെ ആക്രമിച്ചു. പെരിങ്ങോം എസ്‌ഐ പി.വി. സജീവനെയാണ് ഉമ്മറപ്പൊയിലില്‍ വാഹന പരിശോധനയ്ക്കിടയില്‍ ആക്രമിച്ചത്. സാരമായി പരുക്കേറ്റ എസ്‌ഐയെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോറോം സ്വദേശി വി.വി. ലിജുവിനെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് വാഹന പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറിലെത്തിയ ബിജുവിനെ പൊലീസ് കൈനീട്ടി നിര്‍ത്തി ആവശ്യമായ കടലാസുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും അതിന് തയാറായില്ല. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്ത് അനലൈസറിലേക്ക് ഊതാന്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനും തയാറായില്ല. തുടര്‍ന്ന് വാഹനത്തില്‍ കയറാനാവശ്യപ്പെട്ടപ്പോഴാണ് എസ്‌ഐയെ ആക്രമിച്ചത്.

എസ്‌ഐയുടെ കൈക്ക് മുറിവ് പറ്റിയിട്ടുണ്ട്. ഒരു കയ്യുടെ തോളെല്ല് തെറ്റിയിട്ടുണ്ട്. കൂടെയുള്ള പൊലീസുകാര്‍ പ്രതിയെ കീഴടക്കി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.