തളങ്കര:[www.malabarflash.com] മാലിക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലകിന്റെ ഉപസമിതി എസ്.കെ.എസ്.എസ്.എഫ് കാമ്പസ് യൂണിറ്റ് 5ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. ശനിയാഴ്ച്ച രാവിലെ മസ്‌ലക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പളളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി അബ്ദുല്‍ ബാഖി മുഖ്യപ്രഭാഷണം നടത്തി.
ഏപ്രില്‍ 18 - 30 വരെ നീണ്ടു നില്‍ക്കുന്ന 5ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമായി. പ്രസിഡന്റ് മഹ്മൂദ് ഹാജി കടവത്ത്, സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനര്‍ ഹാജി തളങ്കര, വൈസ് പ്രിന്‍സിപ്പള്‍ യൂനുസ് അലി ഹുദവി ചോക്കാട് ആശംസ പ്രഭാഷണം നടത്തി. ഇസ്മാഈല്‍ ചെറൂണി സ്വാഗതവും സൂഫി പളളപ്പാടി നന്ദിയും പറഞ്ഞു.



No comments:
Post a Comment