തളിപ്പറമ്പ്: (www.malabarflash.com)പറശിനിക്കടവ് വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ വീണു നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മാനന്തവാടി മോഡേണ്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍വിദ്യാര്‍ഥിയും ആറാംമൈല്‍ മന്നാസ് ഹൗസില്‍ മുഹമ്മദ് റഫീഖിന്റെ മകനുമായ അല്‍മാന്‍ അന്‍സാരിസാ(11)ണ് ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ മരിച്ചത്.
ബന്ധുക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയ കുട്ടി അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നുവത്രേ. കൃത്രിമമായി തിരമാലകള്‍ ഉണ്ടാക്കുന്ന കുളത്തിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍, വേവ്പൂളില്‍ തിരമാലകള്‍ ഉള്ള സമയത്തല്ല അപകടമെന്നും സുരക്ഷാവീഴ്ചകളുണ്ടായിട്ടില്ലെന്നും വിസ്മയ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

No comments:
Post a Comment