Latest News

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി മിടുക്കന്‍മാര്‍

കുവൈത്ത് സിറ്റി: (www.malabarflash.com)കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തിന്‍െറ ആതിഥേയത്വത്തില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാനായതിന്‍െറ സന്തോഷത്തിലാണ് കോഴിക്കോട്ടുകാരായ രണ്ടുപേര്‍.

ഓമശ്ശേരിയില്‍നിന്നുള്ള അബ്ദുല്‍ ബാസിതും ഏളേറ്റില്‍ സ്വദേശി അബൂബക്കര്‍ മാളിയേക്കലുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 40ഓളം രാജ്യങ്ങളില്‍ നിന്നുള്ള 100ലേറെ പാരായണ വിദഗ്ധരും ഹാഫിളുമാരും മാറ്റുരക്കുന്ന മത്സരത്തില്‍ അബൂബക്കര്‍ ഹിഫ്ള് (മന:പാഠം) വിഭാഗത്തിലും അബ്ദുല്‍ ബാസിത് തിലാവത്ത് (പാരായണം) വിഭാഗത്തിലും ആണ് പങ്കെടുക്കുന്നത്. 

കാരന്തൂര്‍ മര്‍കസ് വിദ്യാര്‍ഥികളാണ് ഇരുവരും. നേരത്തേ താന്‍സനിയയില്‍ ഖുര്‍ആന്‍ മന:പാഠമത്സരത്തില്‍ പങ്കെടുത്തതിന്‍െറ പരിചയസമ്പത്തുമായാണ് അബൂബക്കര്‍ കുവൈത്തിലത്തെിയതെങ്കില്‍ അബ്ദുല്‍ ബാസിത്തിനിത് അരങ്ങേറ്റമാണ്.

ഇരുവരുടെയും മത്സരങ്ങള്‍ തിങ്കളാഴ്ച കഴിഞ്ഞു. പ്രാര്‍ഥനകളുമായി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണിവര്‍. ബുധനാഴ്ച അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ സാന്നിധ്യത്തിലാണ് ഖുര്‍ആന്‍ മത്സര ജേതാക്കളെ പ്രഖ്യാപിക്കുക. അമീറിന്‍െറ അതിഥികളായി എത്തിയ ഇവര്‍ക്ക് സഹായങ്ങളുമായി ഒൗഖാഫ് മന്ത്രാലയം പ്രതിനിധി അബ്ദുല്ലയും മലയാളിയായ മുഹമ്മദ് സലീമും കൂടെയുണ്ട്.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.