താനൂര്‍: (www.malabarflash.com)വൈദ്യുതി പോസ്റ്റിലിടിച്ച ജീപ്പിന് മുകളില്‍ പോസ്റ്റ് തകര്‍ന്നുവീണ് താനൂര്‍ എസ്.ഐ പാലക്കാട് ശ്രീകൃഷ്ണപുരം സി. രാധാകൃഷ്ണന്‍ (53) മരിച്ചു. ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവര്‍ ഉണ്ണികൃഷ്ണന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന വനിതാ ഓഫിസര്‍മാരായ സീമ, നിഷ, ഹോംഗാര്‍ഡ് ചന്ദ്രന്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഒഴൂര്‍ വില്ളേജ് ഓഫിസിലേക്ക് നടന്ന മാര്‍ച്ചിനോടനുബന്ധിച്ച ഡ്യൂട്ടി നിര്‍വഹിച്ച് മടങ്ങുകയായിരുന്നു ഇവര്‍. ചൊവ്വാഴ്ച രാവിലെ 11.40ഓടെ താനൂര്‍ കണ്ണന്തളി സഫ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം.
ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റ് കഷണങ്ങളായി പൊട്ടിവീണു. പോസ്റ്റിന്‍െറ വലിയ ഭാഗം മുന്‍ഭാഗത്ത് വീണ് ജീപ്പ് തകര്‍ന്നു. ജീപ്പിന്‍െറ അരികില്‍ ഇരിക്കുകയായിരുന്ന എസ്.ഐയുടെ മേല്‍ പോസ്റ്റ് വീണതാണ് മരണ കാരണമെന്ന് കരുതുന്നു. ജീപ്പ് അമിതവേഗതയിലാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം, എതിരെ വന്ന ബൈക്കിനെ വെട്ടിച്ചതാണ് ജീപ്പ് റോഡിന്‍െറ വലതുഭാഗത്തെ പോസ്റ്റില്‍ ഇടിക്കാന്‍ കാരണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട്.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ശ്രീദേവി (അധ്യാപിക, താനൂര്‍ എം.ഇ.എസ് സ്കൂള്‍). മക്കള്‍: വൈഷ്ണവി, വിഷ്ണു.
No comments:
Post a Comment