Latest News

ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ഭര്‍ത്താവും മകനും തിരുപ്പതിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന ഡോക്ടര്‍ ദമ്പതികളും മകനും റോഡപകടത്തില്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആശ സന്തോഷ് ഭര്‍ത്താവ് ഇടുക്കി ഡിഎംഒ ഓഫിസിലെ ആര്‍സിഎച്ച് ഓഫിസറായ ഡോ. സന്തോഷ്, ഇവരുടെ മൂത്ത മകന്‍ ഹരികൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ അശ്വിന് ഗുരുതര പരുക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് ചിറ്റൂരിലെ പുതലപ്പേട്ടയിലാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ദമ്പതിമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹരികൃഷ്ണന്‍ ആസ്പത്രിയിലാണ് മരിച്ചത്. മൂന്നുപേരുടെയും മൃതശരീരങ്ങള്‍ ചിറ്റൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഡോ. സന്തോഷ് പത്തനംതിട്ട റാന്നി സ്വദേശിയും നീലേശ്വരം സ്വദേശിനിയായ ഡോ. ആശ സന്തോഷ് ഇപ്പോള്‍ ചെമ്മട്ടംവയലിലാണ് താമസം. മരിച്ച ഹരികൃഷ്ണന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിയാണ്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.