Latest News

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

ഉദുമ: (www.malabarflash.com) ഉദുമ കുന്നില്‍ മുഹിയുദ്ദീന്‍ പളളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊളളുന്ന മര്‍ഹും സയ്യിദ് അബ്ദുല്‍ ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും നടത്തി വരാറുളള ഉറൂസ് നേര്‍ച്ചയ്ക്ക് തുടക്കമായി.

ഉദുമ പടിഞ്ഞാര്‍ എരോല്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസ് നേര്‍ച്ച ആരംഭിച്ചത്. യു.എം ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷത വഹിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് അബൂസുഹൈല്‍ ഇ.പി ഹംസത്തു സഅദി പ്രഭാഷണം നടത്തും.

തുടര്‍ന്നുളള ദിവസങ്ങളില്‍ ഹംസ മിസ്ബാഹി ഓട്ടപടവ്, സുഹൈര്‍ ദാരിമി പൈക്ക, മുളളൂര്‍ക്കര മുഹമ്മദാലി സഖാഫി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും
ഏപ്രില്‍ 9 ന് നടക്കുന്ന ദിക്ര്‍ പ്രാര്‍ത്ഥനാ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.
ഏപ്രില്‍ 12 ഞായറാഴ്ങ ളുഹര്‍ നിസ്‌കാരാനന്തരം മൗലീദ് പരായണവും വൈകുന്നേരം നടക്കുന്ന അന്നദാനത്തോടെ ഉറൂസ് പരിപാടി സമാപിക്കും

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.