മേല്‍പ്പറമ്പ്: [www.malabarflash.com] അശോകന്‍ ജീവിതസഖിയാക്കിയ രജനിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ അനുഗ്രഹമേകിയത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നില്ല. ഉറ്റവരും ഉടയവരും തനിച്ചാക്കി ജീവിതസായാഹ്‌നത്തില്‍ ഒറ്റപ്പെട്ടു പോയ, വയോജന മന്ദിരത്തിലെ അറുപതോളം മാതാപിതാക്കള്‍ കൂടിയാണ്. അനുഗ്രഹവും മംഗളാശംസകളുമായി ഇവരുടെ അരികില്‍ നിന്ന് വധുവിന്റെ കൈപിടിച്ച് ജീവിതത്തിലേക്കു കടക്കവെ അശോകന്‍ സ്വന്തം വിവാഹം കൊണ്ടു നാടിനു മാതൃകയായി.
കൂടുതല്‍ തവണ രക്തദാനം നല്‍കിയെന്നതിനുള്ള അവാര്‍ഡുകള്‍ പലതവണ നേടിയ പൊതുപ്രവര്‍ത്തകനും മേല്‍പ്പറമ്പിലെ ടി.കെ. റസ്റ്ററന്റ് ഉടമയുമായ അരമങ്ങാനം മരവയലിലെ പി.കെ. അശോകനാണ് പരവനടുക്കം വയോജന മന്ദിരത്തില്‍ വച്ചു കീഴൂരിലെ പരേതനായ രാമന്റെ മകള്‍ രജനിയെ ജീവിതത്തിലേക്കു കൂട്ടിയത്.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത് ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളുമായ നൂറോളം പേര്‍. കെ. കുഞ്ഞിരാമന്‍ എംഎല്‍എയാണ് മാല കൈമാറിയത്. തുടര്‍ന്ന് അന്തേവാസികള്‍ക്കു ഭക്ഷണവും ബാക്കിയുള്ളവര്‍ക്ക് പായസവും നല്‍കിയാണ് വിവാഹസ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയത്.ലക്ഷങ്ങള്‍ പൊടിച്ചുള്ള ആര്‍ഭാട വിവാഹത്തിനെതിരെ ഹോട്ടലുകളിലത്തുന്നവരോട് ബോധവല്‍ക്കരണം നടത്തുന്ന അശോകന്റെ ലളിതമായ വിവാഹം നാട്ടുകാരുടെ പ്രശംസയ്ക്കിടയാക്കി.
ഒട്ടെറെ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകനായ അശോകന്റെ ഹോട്ടലില്‍ രക്തദാന സംഘങ്ങളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ അറിയിപ്പുകള്‍, സേവനങ്ങള്‍, ഫോണ്‍ നമ്പറുകള്‍, മഹത് വചനങ്ങള്‍ എന്നിവയടക്കം ചുമരുകളില്‍ നിറഞ്ഞിട്ടുണ്ട്.

No comments:
Post a Comment