കൊച്ചി: നിയമപ്രകാരമുള്ള വിവാഹത്തിലല്ലാതെ 'ലിവിങ് ടുഗതര്‍ ബന്ധത്തില്‍ ജനിച്ച കുട്ടിക്കു പിതാവിന്റെ പാസ്‌പോര്‍ട്ട് നിഷ്‌കര്‍ഷിക്കാതെ തന്നെ പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പിതാവ് ഉപേക്ഷിച്ചുപോയ സാഹചര്യത്തില്‍, കുട്ടിയുടെ അമ്മയായ മൂവാറ്റുപുഴ സ്വദേശി സിന്ധു സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.
യുഎസില്‍ ജോലിക്കു പോകുമ്പോള്‍ അഞ്ചു വയസുള്ള മകളെയും കൂടെ കൊണ്ടുപോകാന്‍ പാസ്‌പോര്‍ട്ട് എടുക്കാനാണു ശ്രമം. മാതാപിതാക്കളുടെ പാസ്‌പോര്‍ട്ട് വേണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചു. കുഞ്ഞിന്റെ പിതാവ് എട്ടു മാസം മുന്‍പ് ഉപേക്ഷിച്ചു പോയതിനാല്‍ അതിനു സാഹചര്യമില്ലെന്നു ഹര്‍ജിക്കാരി വ്യക്തമാക്കി. ഏക രക്ഷാകര്‍ത്താവായ ഹര്‍ജിക്കാരി യുഎസില്‍ പോയാല്‍ കുഞ്ഞിനെ നോക്കാന്‍ ആളില്ലാതാകുമെന്നതു പരിഗണിച്ചാണു കോടതി നടപടി.
''സാങ്കേതിക കാരണങ്ങളാല്‍ പാസ്‌പോര്‍ട്ട് നിഷേധിക്കുന്നതു മനുഷ്യത്വ രഹിതമാകും. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുകയെന്നതു കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. അതു നിഷേധിക്കുന്നതു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടുള്ള സ്വാഭാവിക നീതി നിഷേധമാണ്. കുട്ടിയുടെ വളര്‍ച്ചയെയും മാനസിക വികാസത്തെയും അതു പ്രതികൂലമായി ബാധിക്കും.- രണ്ടാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment