ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നാദാപുരത്തിന്. വികസന -സേവന രംഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. 24നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നു പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. സംസ്ഥാനത്തെ മൂന്നാമത്തെ മികച്ച ഗ്രാമപഞ്ചായത്തായി 2013-14ലും മികച്ച പഞ്ചായത്തായി 2014-15ലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാലിന്യ നിര്‍മാര്‍ജനത്തിനു ഫലപ്രദമായ പ്രത്യേക സംവിധാനം, 22 വാര്‍ഡുകളിലും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനം, സമയബന്ധിതമായ ഓഫിസ് സേവനങ്ങള്‍, എല്ലാ അങ്കണവാടികള്‍ക്കും മികച്ച കെട്ടിടസൗകര്യം, കാര്യക്ഷമമായ ക്ഷേമ പെന്‍ഷന്‍ വിതരണം, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവാര്‍ഡ് നേട്ടത്തിലേക്കു വഴി തുറന്നു. പി. ചന്ദ്രന്‍ ആണ് സെക്രട്ടറി.
No comments:
Post a Comment