ഏറ്റുമാനൂര്‍: [www.malabarflash.com] ചെറുവാഹനങ്ങള്ക്കുനേരെ കൊലവിളിയുമായി പാഞ്ഞെത്തുന്ന ടിപ്പറുകള്‍ ഇനി ആഡംബരകാര്‍ കണ്ടാല്‍ ഒഴിഞ്ഞുമാറും.വലിപ്പത്തിന്റെ കാര്യത്തില്‍ തന്നോളമില്ലെങ്കിലും കരുത്തില്‍ വമ്പന്‍ ആഡംബരകാറാണെന്ന് ബുധനാഴ്ച കൂടല്ലൂരില്‍ ഒരു ടിപ്പറിന് മനസ്സിലായിട്ടുണ്ടാവും.
കൂട്ടിയിടിച്ചാല്‍ മറ്റു വാഹനങ്ങളെതകര്ത്ത് തരിപ്പണമാക്കുന്ന ടിപ്പര്‍ ആഡംബരകാറുമായി കോര്‍ത്തപ്പോള്‍ മുന്‍ ചക്രവും ഡീസല്‍ ടാങ്കും ഊരിത്തെറിച്ച് അത്യാസന്ന നിലയിലായി. നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ മതില് തകര്‍ത്ത് ഓടയിലേയ്ക്ക് ഇടിച്ചിറങ്ങി.ആഡംബരകാറിനാകട്ടെ മുന്‍ഭാഗത്ത് നിസ്സാരപരിക്കുകള്‍ മാത്രം.
ആഡംബരകാറിന്റെ പിന്‍ഭാഗം ഉയര്‍ത്താന്‍ ജെസിബിക്ക് നന്നേ വിയര്‍ക്കേണ്ടിയും വന്നു.ഏറ്റുമാനൂര്‍ കിടങ്ങൂര്‍ റോഡില്‍ കൂടല്ലൂര്കവലയ്ക്കുസമീപം ചൊവ്വാഴ്ച വൈകീട്ട് 3.30 നായിരുന്നു കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തിയ കൂട്ടയിടിനടന്നത്.
സ്ഥിരം അപകടമേഖലയായ ഇവിടെ റോഡ് നിര്‍മ്മാണത്തിലെ പിഴവാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എയര്‍ബാഗുകളുടെ സഹായത്താല്‍ കാര്‍യാത്രക്കാര്‍ക്ക് പരിക്കില്ല. പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഒരു കോടിയിലധികം രൂപ വിലവരുന്ന ഈ ആഡംബരകാര്‍.

No comments:
Post a Comment