Latest News

കടവരാന്തയില്‍ ഉറങ്ങിയ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്കു 10 വര്‍ഷം കഠിനതടവ്‌

തലശേരി : [www.malabarflash.com] അമ്മയോടൊപ്പം ഉറങ്ങിയ അഞ്ചുവയസ്സുള്ള നാടോടി ബാലികയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്കു 10 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു നാലുവര്‍ഷം തടവും കോടതി വിധിച്ചു. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസം അധികതടവ് അനുഭവിക്കണമെന്നും പിഴസംഖ്യ കുഞ്ഞിനു നല്‍കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പുല്ലുവിള പിരിപ്പിളവിളാകം കെ. സന്തോഷി(35)നെയാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വി. ഷേര്‍സി ശിക്ഷിച്ചത്.

കണ്ണൂര്‍ ആയിക്കരയില്‍ മല്‍സ്യത്തൊഴിലാളിയാണു യുവാവ്. 2014 മാര്‍ച്ച് 31ന് പുലര്‍ച്ചെയാണു സംഭവം. കണ്ണൂര്‍ നഗരത്തിലെ പിവിഎസ് ബാറിനു സമീപത്തെ കടയുടെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു യുവതിയും രണ്ടുമക്കളും. ഇതില്‍ മൂത്ത മകളായ അഞ്ചുവയസ്സുകാരിയെ പുലര്‍ച്ചെ രണ്ടിന് എടുത്തുകൊണ്ടുപോയി മറ്റൊരു കെട്ടിടത്തിന്റെ സമീപത്തു പീഡിപ്പിക്കുകയായിരുന്നു.

കുഞ്ഞിനെ കാണാതെയുള്ള അമ്മയുടെ നിലവിളി കേട്ടെത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പൊലീസും നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടി. പരുക്കേറ്റ കുട്ടിയെ രക്ഷപ്പെടുത്തി പിന്നീട് അമ്മയ്ക്കു കൈമാറി. തുടര്‍ന്നു അമ്മ പൊലീസില്‍ പരാതി നല്‍കി. 

കുട്ടിയെ എടുത്തുകൊണ്ടുപോവുന്നതു സമീപത്തെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വാച്ച്മാന്‍ കണ്ടതായി പൊലീസിനു മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യു ഹാജരായി.

Keywords: Kannurl News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.