മട്ടാഞ്ചേരി: എറണാകുളം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പറവൂര്‍, വരാപ്പുഴ പെണ്‍വാണിഭക്കേസിലെ പ്രതി കണ്ണൂര്‍ ആറളം കരിക്കോട്ടക്കരി പുത്തന്‍വീട്ടില്‍ അച്ചായന്‍ എന്ന ജോസി (56), കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മേക്കാട് വീട്ടില്‍ ടി.കെ. ശ്രീകാന്ത് (29) എന്നിവരാണ് പള്ളുരുത്തി സി.ഐ വി.ജി. രവീന്ദ്രനാഥിന്‍െറ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ മലബാര്‍ കോര്‍ട്ടില്‍നിന്ന് യുവതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ കണ്ണൂര്‍ ഇരിട്ടി പേരാവൂര്‍ തൈപ്പാടത്ത്വീട്ടില്‍ സജി സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ പ്രധാനിയായ ജോസിയാണ് പെണ്‍കുട്ടികളെ കണ്ടത്തെുന്നത്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന ജോലിയാണ് ഡ്രൈവറായ ശ്രീകാന്തിന്.
വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തുന്ന വ്യക്തിയാണ് ജോസി എന്ന് പൊലീസ് പറഞ്ഞു.
ഷാഡോ പൊലീസിന്‍െറ സഹായത്തോടെ പൊന്നുരുന്നി റോയല്‍ പാര്‍ക്കിലെ ബി-ഒന്ന് ഫ്ളാറ്റില്‍നിന്നാണ് ജോസിയെ പിടികൂടിയത്.
ഷാഡോ പൊലീസിന്‍െറ സഹായത്തോടെ പൊന്നുരുന്നി റോയല്‍ പാര്‍ക്കിലെ ബി-ഒന്ന് ഫ്ളാറ്റില്‍നിന്നാണ് ജോസിയെ പിടികൂടിയത്.
തോപ്പുംപടി എസ്.ഐ അനില്‍ ജോര്‍ജ്, പള്ളുരുത്തി എസ്.ഐ എ.എം. നൂറുദ്ദീന്‍, അഡീ. എസ്.ഐ രഞ്ജിത്ത്, പൊലീസുകാരായ സന്തോഷ്, കലേശന്‍, സമദ്, ലാലന്‍, വിജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments:
Post a Comment