Latest News

ഇണ പിരിയാത്ത ബന്ധം ; ഒടുവില്‍ സ്ത്രീയായി മാറി കല്യാണം

ബാല്യകാലം മുതല്‍ കൂട്ടുകാരായിരുന്ന രണ്ടു പേര്‍. വളര്‍ന്ന് വലുതായപ്പോഴും അവര്‍ക്ക് പിരിയാനായില്ല. ജീവിതകാലം മുഴുവന്‍ ഒരുമിച്ചിരിക്കാന്‍ ഇവര്‍ ഒരു വഴി കണ്ടെത്തി, കല്യാണം കഴിക്കുക. പക്ഷേ ഇതിലും പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നു. കാരണം രണ്ടു പേരും പുരുഷന്‍മാരാണ്. പിരിയാതിരിക്കാന്‍ ഇവര്‍ ഒരു വഴി കണ്ടെത്തി, കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയായി മാറുക. ഏതെങ്കിലും സിനിമയുടെ കഥയല്ല പറയുന്നത്. ഇംഗ്ലണ്ടില്‍ നടന്ന സംഭവമാണിത്.[www.malabarflash.com]

കെല്‍വിന്‍, ക്രിസ്റ്റഫര്‍ എന്നാണ് ഈ കഥയിലെ നായകരുടെ ഫേ പുര്‍ദവും ക്രിസ്റ്റഫറും പേര്. ഇതില്‍ കെല്‍വിന്‍ പിന്നീട് നായികയായി, മിസ് ഫേ പുര്‍ദവ് എന്നാണ് ഇപ്പോള്‍ കെല്‍വിന്റെ പേര്. ഇംഗ്ലണ്ടിലെ മിഡില്‍ബ്രോവി സ്വദേശികളായ ഇവര്‍ ഉടന്‍ തന്നെ വിവാഹിതരാകും. കുട്ടിക്കാലം മുതല്‍ ഒരുമിച്ചായിരുന്നു കെല്‍വിനും ക്രിസ്റ്റ്ഫറും. ഫുട്‌ബോള്‍ കളിക്കുന്നതും സിനിമ കാണുന്നതുമൊക്കെ ഒരുമിച്ചു തന്നെ. മറ്റ് ആണ്‍കുട്ടികളില്‍ നിന്നു വ്യത്യസ്തമാണ് തന്റെ മനസെന്ന് കെവിന്‍ തിരിച്ചറിഞ്ഞതോടെയാണ് എല്ലാം ആരംഭിക്കുന്നത്.

സ്വവര്‍ഗാനുരാഗിയാണെന്ന് പന്ത്രണ്ടാമത്തെ വയസില്‍ കെവിന്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം മാതാപിതാക്കളോടെ പറയുകയും ചെയ്തു. പിന്നീട് സ്ത്രീയാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്നത്തെ പോലെ സ്വീകാര്യതയൊന്നും അക്കാലത്ത് ഇംഗ്ലണ്ടില്‍ ലഭിച്ചിരുന്നില്ല. പല പ്രശ്‌നങ്ങളും നേരിട്ടു. പക്ഷേ ഇതിലൊന്നും കെവിന്‍ തളര്‍ന്നില്ല. പൂര്‍ണമായും സ്ത്രീയായി മാറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഇതിനുള്ള മരുന്നുകള്‍ കെവിന്‍ കഴിച്ചു തുടങ്ങിയതോടെ മാതാപിതാക്കള്‍ വീട്ടില്‍ നിന്നു പുറത്താക്കി. ഇരുപത്തി മൂന്നാമത്തെ വയസില്‍ പൂര്‍ണമായി കെവിന്‍ പെണ്ണായി മാറി. അമ്മയും സഹോദരിയും കെവിനെ അംഗീകരിച്ചു. എന്നാല്‍ അച്ഛന്‍ ഇപ്പോഴും കെവിന്റെ മാറ്റം അംഗീകരിച്ചിട്ടില്ല. ഇതിനിടെ ക്രിസ്റ്റഫറില്‍ നിന്നും കുറച്ചു കാലം കെവിന്‍ മാറി നിന്നു. ക്രിസ്റ്റഫറിന്റെ 21ാം പിറന്നാളിനാണ് ഇരുവരും പിന്നീട് കണ്ടു മുട്ടിയത്.

ഗുഡ്, യു ലുക്ക് ഡിഫ്രന്റ്. മിസ് ഫേ പുര്‍ദാമായി മാറിയ കെവിനെ കണ്ടപ്പോള്‍ ക്രിസ്റ്റഫറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്തായും അടുത്തുതന്നെ ലോകം ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കും.

Keywords: World-news, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.