തളങ്കര:[www.malabarflash.com] തളങ്കര ഗവ. മുസ്ലിം ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ക്ക് കാരംസ് ടൂര്‍ണ്ണമെന്റോടെ തുടക്കമായി.
ബ്ലൈസ് തളങ്കരയില്‍ നടന്ന വര്‍ണ്ണശഭളമായ ഉദ്ഘാടന പരിപാടിയില്‍ ഒ.എസ്.എ പ്രസിഡന്റ് യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ ഭാരവാഹികളായ എരിയാല്‍ ഷെരീഫ്, ബഷീര്‍ വോളിബോള്‍, കെ.എം.അബ്ദുല്‍ റഹിമാന്‍, കെ.എം.ബഷീര്‍, മുഷ്താഖ്, മുനിസിപ്പല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സഹീര്‍ ആസിഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലൈസ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതവും പ്രസിഡന്റ് നൗഫല്‍ തായല്‍ നന്ദിയും പറഞ്ഞു.
ടി.ഇ.അബ്ദുല്ല മുഷ്താഖ് ടീമും യഹ്‌യ തളങ്കര കെ.എം.അബ്ദുല്‍ റഹിമാന്‍ ടീമും തമ്മിലുള്ള കാരംസ് പ്രദര്‍ശന മത്സരം ചടങ്ങിനെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
ടി.ഇ.അബ്ദുല്ല മുഷ്താഖ് ടീമും യഹ്‌യ തളങ്കര കെ.എം.അബ്ദുല്‍ റഹിമാന്‍ ടീമും തമ്മിലുള്ള കാരംസ് പ്രദര്‍ശന മത്സരം ചടങ്ങിനെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
No comments:
Post a Comment