Latest News

സൈക്കിള്‍ സവാരിക്കുപോയ രണ്ടു കൂട്ടുകാര്‍ കുളത്തില്‍ മുങ്ങിമരിച്ചു

പെരിന്തല്‍മണ്ണ:[www.malabarflash.com] സൈക്കിള്‍ സവാരിക്കായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് കളിക്കൂട്ടുകാര്‍ കുളത്തില്‍ മുങ്ങിമരിച്ചു. ജൂബിലി റോഡിലെ പള്ളിപ്പുറം മുഹമ്മദലി എന്ന വാപ്പുവിന്റെ മകന്‍ മുഹമ്മദ് ഫായിസ് (എട്ട്), ചെനങ്കര സര്‍ഫുദ്ദീന്റെ മകന്‍ മുഹമ്മദ് ഷഹിന്‍ഷ (എട്ട്) എന്നിവരാണ് മരിച്ചത്. കാദര്‍മൊല്ല എഎംയുപി സ്‌കൂളില്‍ മുന്നാം ക്ലാസിലാണ് ഇരുവരും പഠിക്കുന്നത്.

കളിക്കൂട്ടുകാരായ ഇവര്‍ സ്വന്തം സൈക്കിളുകളില്‍ സവാരിക്ക് വീട്ടില്‍നിന്നും ഇറങ്ങിയതാണ്. രാവിലെ പതിനൊന്നരയോടെയാണ് ഇവരെ കാണാതായത്. തിരച്ചിലിനിടയില്‍ വൈകിട്ട് മൂന്നരയോടെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ജൂബിലി റോഡ് വക്കിലെ വയലിനോട് ചേര്‍ന്നുള്ള കുളത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വയലില്‍ വെള്ളം നിറഞ്ഞിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം രാത്രി തന്നെ ജൂബിലി റോഡ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
മരിച്ച മുഹമ്മദ് ഫായിസിന്റെ മാതാവ്: പാത്തുമ്മ. സഹോദരന്‍: ഫാസില്‍. മുഹമ്മദ് ഷഹിന്‍ഷയുടെ മാതാവ്: ഷിഫാനത്ത്. സഹോദരന്‍: ഷിഫിന്‍ഷ

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.