മലപ്പുറം: അബ്ദുള്‍ വഹാബിന് രാജ്യസഭാ സിറ്റ് നല്‍കുന്നതിനെതിരെ മുനവറലി ശിഹാബ് തങ്ങള്‍ രംഗത്ത്. രാജ്യസഭാ സീറ്റിനെ ചൊല്ലി ലീഗില്‍ തര്‍ക്കം രൂക്ഷമാവുന്നതിന്റെ സൂചനയായാണ് മുനവറലി ശിഹാബ് തങ്ങളുടെ പരാമര്‍ശം പുറത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വഹാബിന് സീറ്റ് നല്‍കുന്നതിനെ മുനവറലി തങ്ങള്‍ വിമര്‍ശിക്കുന്ന പോസ്റ്റ് ഇട്ടത്.

സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ എന്ന തന്റെ എഫ്ബി പേജില്‍ ഇട്ട പോസ്റ്റ് ഇങ്ങനെയാണ്:
'2015ലെ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സജീവമാണല്ലൊ. പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതുവികാരം. മുന്‍പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്.
എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച ഒരു തീരുമാനമായിരുന്നു അത്. ഈ തീരുമാനം വേണ്ടായിരുന്നുവെന്നു പല പ്രാവശ്യം അദ്ദേഹം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനി ഉണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നു. എന്റെ വന്ദ്യപിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാവില്ല എന്നു നമുക്കു പ്രാര്‍ഥിക്കാം.

വാര്‍ത്ത മധ്യമങ്ങള്‍ ഏറ്റൈടുത്തതോടെ പരാമര്‍ശം അദ്ദേഹം ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
No comments:
Post a Comment