കാസര്‍കോട്:(www.malabarflash.com)ബേക്കല്‍ ഹദ്ദാദ് ഗോള്‍ഡ് ഹില്‍ മഹര്‍ 2015 സമൂഹ വിവാഹത്തിന്റെ ഭാഗമായി നിര്‍ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ശനിയാഴ്ച രാവിലെ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഹര്‍ 2015ല്‍ വിവാഹിതരാവുന്നു 17 പെണ്‍കുട്ടിക്ക് 5 പവന്‍ വീതം സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഉപജീവനമാര്‍ഗമായി ഓരോ ഓട്ടോറിക്ഷയുമാണ് നല്‍കുന്നത്.
15 പേരുടെ വിവാഹം ഞായറാഴ്ച ഹദ്ദാദ് നഗറില്‍ വെച്ചും നടക്കും. നിക്കാഹ് ചടങ്ങിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
പ്രവാസി പുരസ്‌കാരം നേടിയ അഷ്‌റഫ് താമരശ്ശേരി, മൊട്രോ മുഹമ്മദ് ഹാജി, ഡോ. നൗഫല്‍ കളനാട് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിക്കും.(www.malabarflash.com)
മഹര്‍ 2015ല്‍ വിവാഹിതരാവുന്നു 17 പെണ്‍കുട്ടിക്ക് 5 പവന്‍ വീതം സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഉപജീവനമാര്‍ഗമായി ഓരോ ഓട്ടോറിക്ഷയുമാണ് നല്‍കുന്നത്.
മഹര്‍ 2015 ന്റെ ഭാഗമായി നടന്നുവരുന്ന മതവിജ്ഞാന സദസ്സില്‍ ആയിരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. വെളളിയാഴ്ച രാത്രി പ്രമുഖ വാഗ്മി കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും.
ഞായറാഴ്ച നടക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഗള്‍ഫിലും മററു രാജ്യങ്ങളില്‍ നിന്നുമായി പ്രദേശവാസികള്‍ നാട്ടിലെത്തിയിട്ടുണ്ട്. 20000 പേര്‍ക്ക് വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, ഭാരവാഹികളായ കണ്‍വീനര്‍ അമീര്‍ മസ്താന്‍, വൈ.ചെയര്‍മാന്‍ ഫസലു ഹമീദ്, അബ്ദുല്‍ റഹിമാന്‍ പി.കെ.എസ്, പി.എച്ച് ഹമീദ്, ജംഷീദ് റഹ്മാന്‍, അഷ്‌റഫ് മൗവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment