ചാത്തന്നൂര്‍: [www.malabarflash.com]ആശ്രമത്തിലെത്തിയ വീട്ടുകാരെ പൂട്ടിയിടുകയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത മന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന നളിന്‍ പോറ്റിയാണ് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പാരിപ്പളളി പോലീസിന്റെ പിടിയിലായത്.
സ്‌കൂളിന് സമീപം ആശ്രമം നടത്തി വരികയായിരുന്ന ഇയാള്‍ പാരിപ്പള്ളിയിലെ ഒരു വീട്ടില്‍ നിന്നും പൂജകള്‍ ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും പൂജ ചെയ്ത് നല്‍കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുമായി ആശ്രമത്തിലെത്തിയ വീട്ടുകാരെ പൂട്ടിയിട്ട് പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

സമാനമായ രീതിയില്‍ ഇയാള്‍ പൂജ ചെയ്ത് നല്‍കാം എന്നു പറഞ്ഞ് പലരില്‍ നിന്നും തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതായി പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
No comments:
Post a Comment