Latest News

പാക്യാരയില്‍ 26 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്:[www.malabarflash.com] ഉദുമ പി.എം. റഫീഖ് മെമ്മോറിയല്‍ ട്രസ്റ്റും, പാക്യാര ജുമാമസ്ജിദ് ജമാത്ത് കമ്മിറ്റിയും ചേര്‍ന്ന് മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയുടെയും യോനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് 26നു എട്ട് മണി മുതല്‍ പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസ്സ പരിസരത്ത് നടക്കും.

ഇരുപതോളം വകുപ്പുകളിലെ അന്‍പതോളം വിദ്ഗദ ഡോക്ടര്‍മാരുടെ പരിശോധനക്ക് പുറമെ ഇസിജി, ലാബ് സൗകര്യങ്ങള്‍, ദന്തല്‍ കെയര്‍, നേത്രചികില്‍സ തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളും സൗജന്യമായി ക്യാമ്പിലുണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദ്ഗദ ചികിത്സ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് തുടര്‍ ചികിത്സയ്ക്കുള്ള സംവിധാനം ഒരുക്കും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04672 204287, 9645315166, 9400540032, 9020313305.
സംഘാടകരായ പി.എ. മഹമൂദ് ഹാജി, കെ.എ. നാസര്‍, സി.എല്‍ റഷീദ് ഹാജി, അബ്ദുല്‍ ബഷീര്‍, സി.എല്‍. ഹമീദ്, ഡോ. ആബിദലി, എന്‍ മുഹമ്മദ് കുഞ്ഞി, ബഷീര്‍ പാക്യാര തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.