Latest News

ഉദുമ എരോലില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് കുത്തേററ് ഗുരുതരം

ഉദുമ:[www.malabar.com] എരോലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം കുത്തിപരിക്കേല്‍പ്പിച്ചു. എരോലിലെ അബ്ദുല്ലയുടെ മകന്‍ ഇബ്രാഹിം (16) നാണ് കുത്തേററത്. ഗുരുതരമായി പരിക്കേററ ഇബ്രാഹിമിനെ മംഗലപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ചട്ടഞ്ചാലിലെ സെക്കീറിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് കുത്തിയത്. എരോല്‍ ജുമാ മസ്ജിദിന് സമീപമുളള സക്കീറിന്റെ ബന്ധുവായ അബ്ദുല്‍റഹിമാന്റെ വീട്ടിലേക്ക് ഇബ്രാഹിമിനെ വിളിച്ചു വരുത്തിയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.