Latest News

ഗായകന്‍ നാഗൂര്‍ ഹനീഫ അന്തരിച്ചു

ചെന്നൈ: (www.malabarflash.com)തമിഴ്ഗായകന്‍ നാഗൂര്‍ ഇസ്മായില്‍ മുഹമ്മദ് ഹനീഫ (96) നിര്യാതനായി. ബുധനാഴ്ച രാത്രി ഒമ്പതിന് ചെന്നൈ കൊട്ടൂര്‍പുരത്തെ മകന്‍ നൗഷാദ് അലിയുടെ വസതിയിലായിരുന്നു അന്ത്യം. തമിഴ് മുസ് ലിം ഭക്തിഗാനങ്ങളും രാഷ്ട്രീയഗാനങ്ങളും പാടി പ്രശസ്തനായ ഇദ്ദേഹം ചുരുക്കംചില സിനിമകളിലും പിന്നണിഗായകനായിട്ടുണ്ട്.

1919ല്‍ മാതാവിന്റെ നാടായ രാമേശ്വരത്താണ് ഹനീഫ ജനിച്ചത്. അമ്മാവന്‍ അബൂബക്കര്‍ റാവുത്തര്‍ക്കൊപ്പം തിരുവാറൂറില്‍ എത്തിയതാണ് സംഗീതലോകത്തേക്ക് വഴിയൊരുക്കിയത്. സ്കൂള്‍ വിദ്യാര്‍ഥിയും സമപ്രായക്കാരനുമായ എം. കരുണാനിധിയുമായുള്ള അടുപ്പം മരണംവരേക്കുമുള്ള രാഷ്ട്രീയബന്ധമായി വളര്‍ന്നു. കരുണാനിധി സംഘടിപ്പിക്കുന്ന രാഷ്ട്രീയ കൂട്ടായ്മകളില്‍ ഹനീഫയുടെ ഗാനം ഉണ്ടാകുമായിരുന്നു. ഈ ബന്ധം പിന്നീട് പെരിയാറുമായും അണ്ണാദുരൈയുമായും അടുക്കുന്നതിന് വഴിയൊരുക്കി.(www.malabarflash.com)

നിരവധി രാഷ്ട്രീയഗാനങ്ങള്‍ എഴുതുകയും ഈണംനല്‍കുകയും പാടുകയുംചെയ്ത ഹനീഫ ഡി.എം.കെ ടിക്കറ്റില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും ജനം തുണച്ചില്ല. 1958ലും 2002ലുമായിരുന്നു അത്. 2007ല്‍ ഡി.എം.കെ സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കി. രണ്ടു സിനിമകളില്‍ പിന്നണിഗായകനായി. 1965ലെ പാവ മണിപ്പൂ, 1995ലെ ഗുലേബ കവാലി എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു അത്. ഹനീഫയുടെ നിരവധി ഗാനങ്ങള്‍ ഇന്നും ഡി.എം.കെയുടെ രാഷ്ട്രീയഗാനങ്ങളായി ഉപയോഗിക്കുന്നുണ്ട്. ‘ഓടി വരുകിറന്‍ ഉദയ സൂര്യന്‍’ പ്രസിദ്ധമാണ്..(www.malabarflash.com)

13ാം വയസ്സില്‍ തഞ്ചാവൂരിലെ തിരുവളന്തൂരില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ച് അരങ്ങേറ്റംകുറിച്ച ഹനീഫയുടെ ആദ്യകാല പ്രധാന തട്ടകങ്ങളിലൊന്ന് നാഗൂര്‍ ദര്‍ഗയായിരുന്നു. ഭാര്യ: പരേതയായ എ.ആര്‍. റോഷന്‍ ബീഗം. ആറു മക്കളുണ്ട്.

Keywords: National News, Nagoor Haneefa, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.