ഗുരുവായൂര്‍: മമ്മിയൂര്‍ അത്താണി ജംക്ഷനില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയ്ക്ക് ഒന്നോടെ തളര്‍ന്നു വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാന്‍ വൈകി. പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആള്‍ മരിച്ചു. അരിയന്നൂര്‍ കുടക്കല്ലിന് സമീപം മണപ്പറമ്പില്‍ ഭാര്‍ഗവനാണ് (50) മരിച്ചത്.
വന്നേരി ഷാപ്പിലെ മാനേജരായ ഭാര്‍ഗവന്‍ ഷാപ്പില്‍ കള്ള് അളന്നു വാങ്ങുന്നതിനായി പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍നിന്നു പോയതാണ്. വന്നേരിയില്‍നിന്നു ബൈക്കുകാരുടെ സഹായത്തോടെ തിരികെ മമ്മിയൂര്‍ അത്താണി ജംക്ഷന്‍ വരെ എത്തി. വീട്ടില്‍ പോകാന്‍ കാത്തു നില്‍ക്കുമ്പോഴാണ് തളര്‍ന്നു വീണത്. സ്ഥലത്തുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ആക്ട്‌സിന്റെ സഹായം തേടി. എന്നാല്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ആക്ട്‌സിന്റെ വാഹനം പോയിരുന്നതിനാല്‍ ലഭിച്ചില്ല.
ഒടുവില്‍ ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തില്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഭാര്യ: പ്രീത. മക്കള്‍: ശ്രീജിത്, ശ്രീഷ്മ.

No comments:
Post a Comment