പാനിപത്ത്: (www.malabarflash.com) കോളജ് പെണ്‍കുട്ടികളെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്ത യുവാക്കളെ പൊലീസ് പരസ്യമായി ഏത്തമിടിപ്പിച്ചു. ഹരിയാനയിലെ യമുനാനഗര്‍ പൊലീസുകാരാണ് യുവാക്കളെ ശിക്ഷിച്ചത്.
കോളജില്‍ നിന്നു വരികയായിരുന്ന പെണ്‍കുട്ടികളെ കാറിലെത്തിയ സംഘം പിന്തുടരുകയും ശല്യപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം കണ്ട പൊലീസ് കോണ്‍സ്റ്റബിള്‍ കാര്‍ നിര്‍ത്തിച്ചു. പെണ്‍കുട്ടികളോട് പോകാന്‍ പറഞ്ഞു. സംഭവം അന്വേഷിച്ച കോണ്‍സ്റ്റബിളിനോട് ധിക്കാരപരമായിട്ടായിരുന്നു യുവാക്കളുടെ മറുപടി.
മറ്റു പൊലീസുകാരും എത്തിയതോടെ കാറിന്റെ പേപ്പറും മറ്റും ചോദിച്ചെങ്കിലും യാവാക്കളുടെ കൈയില്‍ ഉണ്ടായിരുന്നില്ല. പണം അടയ്ക്കാന്‍ നിര്‍ദേശിക്കുകയും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിന് റോഡിന്റെ നടുവില്‍ ഏത്തമിടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പൊലീസുകാരുടെ നടപടി തെറ്റാണെന്നും നിയമത്തിനെതിരാണെന്നും കേസ് ഫയല്‍ ചെയ്യുമെന്നും അഭിഭാഷകന്‍ അറിയിച്ചു. യുവാക്കള്‍ക്ക് ചെയ്ത തെറ്റു മനസ്സിലാക്കാനാണ് പൊലീസുകാര്‍ ഇത്തരത്തില്‍ ചെയ്തതെന്ന് ഡിസിപി മധന്‍ലാല്‍ കമ്പോജ് പറഞ്ഞു.

No comments:
Post a Comment