Latest News

പ്രവാസി വോട്ടവകാശം: നടപടി പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:[www.malabarflash.com]പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇ-പോസ്റ്റല്‍ വോട്ടോ പ്രതിനിധി വോട്ടോ അനുവദിക്കുന്നതിനുള്ള നടപടികള്‍ വിവിധ മന്ത്രാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതു സങ്കീര്‍ണമായ പ്രവൃത്തിയായതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ അറിയിച്ചു. 

ഇതു സംബന്ധിച്ചും അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കുന്നതു സംബന്ധിച്ച കാര്യത്തിലും ആറാഴ്ചയ്ക്കകം വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിയമനിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് സമയപരിധി നിശ്ചയിക്കാന്‍ തയാറല്ലെന്നു ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. പ്രവാസി വോട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജനപ്രാതിനിധ്യ നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികളെക്കുറിച്ചുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ കരടിനോടു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്. കരട് ബില്‍ അതേപോലെ പാസാക്കുകയാണെങ്കില്‍ വലിയ ഒരു വിഭാഗം പ്രവാസികള്‍ പുറത്താവും. ഈ വാദം പരിഗണിച്ച് അവര്‍ ചൂണ്ടിക്കാട്ടിയ ഭേദഗതികള്‍ അടക്കം അടങ്ങിയ പുതിയ കരട് ബില്‍ തയാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചതായും എഎസ്ജി വ്യക്തമാക്കി.
നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍ കേസ് ഇനിയും തുടരേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. കേരളത്തിലെ ജനസംഖ്യയിലെ വലിയൊരു വിഭാഗം പ്രവാസികളാണെന്നും അടുത്ത വര്‍ഷം കേരളത്തില്‍ തെരഞ്ഞെടുപ്പു നടക്കുമെന്നതിനാല്‍ ഇവര്‍ക്ക് ഇതില്‍ പങ്കാളികളാകാനാവില്ലെന്നും ഹര്‍ജിക്കാരനായ ഡോ. ഷംസീര്‍ വയലിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.