ഈറോഡ്:[www.malabarflash.com]തമിഴ്നാട്ടിലെ ഈറോഡില്‍ ആംബുലന്‍സിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. റോഡിന് സമീപത്തെ മരത്തില്‍ ഇടിച്ച ആംബുലന്‍സിന് തീപിടിക്കുകയായിരുന്നു. വാനില്‍ സഞ്ചരിച്ചിരുന്ന കന്തസ്വാമി (61)യെ നെഞ്ചുവേദനയെ തുടര്‍ന്ന് ഇറോഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്തസ്വാമിയുടെ ഭാര്യയും മകനും മരുമകളുമായിരുന്നു വാനില്‍ ഉണ്ടായിരുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട വാഹനം മരത്തില്‍ ഇടിക്കുകയും തകര്‍ന്ന ഇന്ധന ടാങ്കിന് തീപിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം അറിഞ്ഞത്തെിയ നാട്ടുകാര്‍ കന്തസ്വാമിയെയും മകനെയും രക്ഷപ്പെടുത്തി. ഡ്രൈവറും രണ്ടു സ്ത്രീകളുമാണ് മരണപ്പെട്ടത്. വാന്‍ പൂര്‍ണമായി കത്തി നശിച്ചു.

No comments:
Post a Comment