ഭുവനേശ്വര്‍:[www.malabarflash.com] നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആത്മഹത്യ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി വീടിന്റെ പിന്നില്‍ നിന്നു കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ലൈംഗിക ബന്ധത്തിനായി പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ചതി മനസിലാക്കിയ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. ഗ്രാമത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ പ്രധാന പ്രതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഇയാള്‍ വിവാഹത്തിന് തയാറല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് ഇയാള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാന്‍ തന്നെ മറ്റു മൂന്ന് ആളുകള്‍ കൂടി സഹായിച്ചതായി യുവാവ് പോലീസിനോട് പറഞ്ഞു. കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:
Post a Comment