Latest News

ചെരുപ്പെടുക്കാന്‍ ശ്രമിക്കവെ അമ്മയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ചു

ബംഗളൂരു:[www.malabarflash.com] ബംഗളൂവിലെ ഹൂഡി റെയില്‍വെ ഗേറ്റില്‍ അമ്മയും കൈക്കുഞ്ഞും ട്രെയിന്‍ ഇടിച്ച് മരിച്ചു. കുഞ്ഞിന്‍റെ കാലില്‍ നിന്ന് ട്രാക്കില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കവെയാണ് ദാരുണ ദുരന്തം. 

പട്നയിലേയിലേക്ക് യാത്ര ചെയ്യാനായി കെ.ആര്‍ പുരം റെയില്‍വെ സ്റ്റേഷനിലേക്ക് പുലര്‍ച്ചെ സൈക്കിളില്‍ വരികയായിരുന്നു കുടുംബം. എന്നാല്‍, ലെവല്‍ക്രോസ് അടച്ചു കണ്ടതിനെ തുടര്‍ന്ന് ഖുഷ്ബൂദേവിയുടെ ഭര്‍ത്താവ് ഒരു കുട്ടിയെയും ലഗേജും സൈക്കിളില്‍ നിന്ന് എടുത്തു ലെവല്‍ക്രോസ് നൂഴ്ന്ന്കടന്നു. മറ്റൊരു കുഞ്ഞുമായി ഖുഷ്ബൂദേവി ലെവല്‍ ക്രോസ് മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ചെരുപ്പ് ട്രാക്കില്‍ വീണു. ചെരുപ്പ് എടുക്കാനായി അവര്‍ തുനിയവെ കുതിച്ചുവന്ന ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ട്രെയിന്‍ വരുന്നുവെന്ന് ഭര്‍ത്താവ് വിളിച്ചു പറഞ്ഞുവെങ്കിലും ഖുഷ്ബൂ ദേവി അതു കേട്ടില്ല. സംഭവ സ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. അപകടം നിര്‍ഭാഗ്യകരമാണെന്നും റെയില്‍വെയുടെ ഭാഗത്തു നിന്നുള തെറ്റല്ല അപകടത്തിനിടയാക്കിയതെന്നും ലെവല്‍ ക്രോസ് മുറിച്ചു കടക്കുമ്പോള്‍ അവര്‍ കാണിച്ച അശ്രദ്ധയാണെന്നും ഡിവിഷണല്‍ മാനേജന്‍ സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.