കൊച്ചി: മലയാളി ഉടമസ്ഥതയിലുള്ള എയര്‍ പെഗാസസ് വിമാന കമ്പനി 12 മുതല്‍ സര്‍വീസ് ആരംഭിക്കും.ബംഗളുരു-തിരുവനന്തപുരം-ഹൂബ്ബിലൈനിലാണ് ആദ്യം സര്‍വീസ് ആരംഭിക്കുക.
ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഹുബ്ബിയിലേക്കും അറുപത്തിയാറ് സീറ്റുള്ള എ.ടി.ആര്‍. വിമാനം ഉപയോഗിച്ചാകും സര്‍വീസ് എന്ന് മാനേജിങ് ഡയറക്ടര്‍ ഷൈസണ്‍ തോമസ് അറിയിച്ചു. ബുക്കിങ് ശനിയാഴ്ച ആരംഭിക്കും.
രാജ്യത്തെ പതിനൊന്ന് വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഡെകോര്‍ എവിയേഷനാണ് എയര്‍ പെഗാസസ് എന്ന ഉപകമ്പനി രൂപീകരിച്ച് വ്യോമയാന രംഗത്തേക്കു കടന്നുവരുന്നത്.
കൊച്ചി, ചെന്നൈ, തൂത്തുകുടി, പുതുച്ചേരി, മധുര, ബെല്‍ഗാം, രാജമുദ്രി എന്നിവിടങ്ങളിലും സര്‍വീസ് ആരംഭിക്കാന്‍ എയര്‍ പെഗാസസിന് പദ്ധതിയുണ്ടെന്ന് ഷൈസണ്‍ തോമസ് കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment