കാഞ്ഞങ്ങാട് : കാഞ്ഞങ്ങാടിനെ ഫുട്ബോള്‍ ലഹരിയിലാഴ്ത്തി അതിയാമ്പൂര്‍ പാര്‍ക്കോയുടെ ഫുട്ബോള്‍ ഫെസ്റ്റിന് തുടക്കമായി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഇതിഹാസമായ ഐ എം വിജയന്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. ലോക പഞ്ചഗുസ്തി താരം എം വി പ്രിയേഷിനെ ഐ എംവിജയന്‍ ആദരിച്ചു.
മെട്രോ മുഹമ്മദ് ഹാജി, എം പൊക്ലന്‍, വേണുരാജ് കോടോത്ത്, ഡോ എം ആര്‍ നമ്പ്യാര്‍, കെ വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ വിജയകൃഷ്ണന്‍ കളക്കര സ്വാഗതം പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളിന് കൊണ്ടോട്ടി എഫ്സി ക്ലബ്ബിനെ തോല്‍പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അതിയാമ്പൂര്‍ പാര്‍ക്കോ എംആര്‍സിഎഫ്സി എടാട്ടുമ്മലിനെ നേരിടും.
No comments:
Post a Comment