Latest News

ഉള്ളാള്‍ ഉറൂസിന് പ്രൗഢമായ തുടക്കം; ഇനി പ്രഭാഷണ നാളുകള്‍

ഉള്ളാള്‍: ദക്ഷിണേന്ത്യയുടെ ആത്മീയവെളിച്ചമായ ഉള്ളാള്‍ മദനി ഉറൂസ് മുബാറക്കിന് ആയിരങ്ങളുടെ കൂട്ടസിയാറത്തോടെ പ്രൗഢ തുടക്കം. ഈമാസം 26 വരെ ഉറൂസ് ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരക്കും ഇതോടെ തുടക്കമായി.

വ്യാഴാഴ്ച രാവിലെ നവീകരിച്ച ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നിര്‍വഹിച്ചു.
മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നിര്‍വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി ആത്മീയ പ്രഭാഷണം നടത്തി. സയ്യിദ് മദനി ദര്‍ഗാ പ്രസിഡന്റ് ഹാജി യു എസ് ഹംസ സ്വാഗതം പറഞ്ഞു.
കര്‍ണാടക മന്ത്രിമാരായ ബി രമാനാഥ റൈ, യു ടി ഖാദര്‍, പ്ലാനിംഗ് കമ്മീഷന്‍ വൈസ് പ്രസിഡന്റ് സി എം ഇബ്‌റാഹിം, ശൈഖുനാ താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞാമു മുസ്‌ലിയാര്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, ചെറുകുഞ്ഞി തങ്ങള്‍, അഹ്മദ് ബാവ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് അത്വാവുള്ള തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തമ്പിനമക്കി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാജൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുറശീദ്, മുംതാസ് അലി, അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, മൊയ്തീന്‍ ബാവ എം എല്‍ എ, ഡോ. യൂസുഫ്, എസ് എം റഷീദ് ഹാജി, ബാവ ഹാജി മംഗലാപുരം, റിയാസ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
26 വരെ നടക്കുന്ന ഉറൂസിന്റെ വിവിധ പരിപാടികള്‍ക്ക് വേദിയൊരുങ്ങുന്നത് ഉള്ളാളിന് ആത്മീയ ചൈതന്യം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ നാമധേയത്തിലാണ്. നവീകരിച്ച മസ്ജിദ് ഉദ്ഘാടനം, സമൂഹ സിയാറത്ത്, താജുല്‍ ഉലമ അനുസ്മരണം, ദിക്‌റ് ഹല്‍ഖ, ഉദ്ഘാടന സമ്മേളനം, ദേശീയോദ്ഗ്രഥന സമ്മേളനം, അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനം, മഹല്ല് ജമാഅത്ത് സംഗമം, സനദ് ദാന സമ്മേളനം, മൗലിദ് പാരായണം, മദനി സംഗമം, മോറല്‍ അക്കാദമി ഉദ്ഘാടനം, മതപ്രഭാഷണം പരമ്പര, സന്തല്‍ ഘോഷയാത്ര തുടങ്ങി അമ്പതിലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ പണ്ഡിതരും ആത്മീയ നായകരും പ്രഭാഷണം നടത്തും. ദേശീയ സംസ്ഥാന മന്ത്രിമാരും ഗവര്‍ണര്‍മാരും ഉന്നത വ്യക്തിത്വങ്ങളും വിവിധ പരിപാടികളില്‍ സംബന്ധിക്കും.
വെളളിയാഴ്ച ഉച്ചയക്ക് നടക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം കര്‍ണാടക ഗവര്‍ണര്‍ വജുബായ് റുഡാബായ്വാല ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് മതപ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കും. 26 വരെ നീണ്ട് നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ ദിവസവും നാല് പണ്ഡിതരുടെ പ്രഭാഷണങ്ങളുണ്ടാകും.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബായാര്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മാടവന ഇബ്‌റാഹീം കുട്ടി മുസിലയാര്‍, റഹ്മത്തുല്ലാഹ് സഖാഫി എളമരം, വിപി എ തങ്ങള്‍ ആട്ടീരി ദേവര്‍ശോല അബ്ദു സലാം മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി, മുഹമ്മദ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.
12ന് മദനിക്കോളജ് സനദ്ദാന സമ്മേളനം സയ്യിദ് ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് 4.30ന് നടക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ദര്‍ഗാ പ്രസിഡന്റ് ഹാജി യു എസ് ഹംസ അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, കാര്‍ണാടക ആഭ്യന്തര മന്ത്രി കെ ആര്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Karnadaka, ullal uroos, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.