Latest News

നൂറുകണക്കിന് സുന്ദരികള്‍, വാരിയെറിയാന്‍ പണം; ഇന്‍സ്റ്റഗ്രാമില്‍ പുതിയ രാജാവായി ടോണി

കാലിഫോര്‍ണിയ:[www.malabarflash.com] ലോകത്തെ ഏതൊരാളും കൊതിക്കുന്നതാണ് തന്റെ ജീവിതമെന്നാണ് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയായ കോടീശ്വരന്‍ ടോണി ടൗറ്റൗണി പറയുന്നത്.
പറയുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് അസൂയ തോന്നുവിധം തന്റെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അപ്പപ്പോള്‍ അയാള്‍ ലോകത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്.

സുന്ദരികളായ സ്ത്രീകള്‍ക്കൊപ്പം ഉല്ലസിക്കുന്നതും, സ്വകാര്യ ജെറ്റില്‍ പറക്കുന്നതും, ലിവിങ് റൂമിലെ വിലകൂടിയ സ്‌പോര്‍ട്‌സ് കാറുമെല്ലാം ടോണിയുടെ ആഡംബരങ്ങളുടെ ചെറിയ ഭാഗംമാത്രം.

താനിഷ്ടപ്പെടുന്ന എന്തും സ്വന്തമാക്കാനുള്ള പണം തന്റെ കയ്യിലുണ്ടെന്നാണ് 42കാരനായ ടോണിയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമില്‍ ടോണിക്ക് 750,000 ഫോളോവേഴ്‌സുണ്ട്. വെറും എട്ട് മാസം കൊണ്ടാണ് ഇയാള്‍ ഇത്രയും ആരാധകരെ നേടിയെടുത്തത്.

19ാം വയസില്‍ ഹോളിവുഡില്‍ ഒരു നൈറ്റ് ക്ലബ്ബ് സ്വന്തമാക്കിക്കൊണ്ടാണ് ടോണി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. സംരംഭം വിജയിച്ചതോടെ മറ്റൊന്നുകൂടി ഏറ്റെടുത്തു. തുടര്‍ന്ന്, ഹോട്ടലുകളിലും ബാറുകളിലുമെല്ലാം ഓഹരികള്‍ സ്വന്തമാക്കിയ ടോണി കോടികള്‍ കൊയ്യുകയായിരുന്നു.

അവിവാഹിതനായി തുടരുന്ന ടോണിക്ക് അതിസുന്ദരിമാരായ യുവതികള്‍ക്കൊപ്പമുള്ള ഡേറ്റിംഗ് ഒരു ഹരമാണ്. ബിക്കിനി സുന്ദരിമാര്‍ക്കൊപ്പമുള്ള നൂറുകണക്കിന് ചിത്രങ്ങള്‍ ടോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ നയിക്കുന്നത് പോലൊരു ജീവിതം ആരാണ് ഇഷ്ടപ്പെടാത്തതെന്ന് ടോണി ചോദിക്കുന്നു.
Advertisement

Keywords:National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.