Latest News

പത്രവിതരണക്കാരന്റെ സത്യസന്ധതയെ ആദരിച്ചു

കാഞ്ഞങ്ങാട്: വീണ് കിട്ടിയ ഒരു ലക്ഷം രൂപയുടെ പണപ്പൊതി ഉടമസ്ഥയെ ഏല്‍പ്പിച്ച പത്രവിതരണക്കാരന് നാടിന്റെ ആദരം. മനോരമ, മാതൃഭൂമി, മാധ്യമം പത്രങ്ങളുടെ ഏജന്റും വില്‍പ്പനക്കാരനുമായ അജാനൂര്‍ പടിഞ്ഞാറെക്കരയിലെ എന്‍.വി.അശോകനെയാണ് പൊതുവേദിയില്‍ ആദരിച്ചത്. 

കഴിഞ്ഞ ദിവസം പത്രവിതരണം കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ തെക്കേപ്പുറം ജുമാമസ്ജിദിന് സമീപം റോഡ് വക്കില്‍ പണപ്പൊതി അശോകന്റെ ശ്രദ്ധയില്‍പെട്ടു. തുറന്ന് നോക്കിയപ്പോള്‍ നോട്ട്‌കെട്ടുകളായിരുന്നു പൊതിയില്‍. തൊട്ടടുത്ത കടയില്‍ പൊതി ഏല്‍പ്പിച്ച് ഉടമസ്ഥനെ കണ്ടെത്താനായി തിരക്കുമ്പോഴാണ് പൊതിയുടെ ഉടമയായ സ്ത്രീ നഷ്ടപ്പെട്ട പണപ്പൊതി തിരയുന്നത് അശോകന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ബാങ്കില്‍ നിന്നെടുത്ത സംഖ്യയുമായി ഓട്ടോറിക്ഷയില്‍ പോകുമ്പോഴാണ് സ്ത്രീയുടെ കയ്യില്‍ നിന്നും പണപ്പൊതി നഷ്ടമായത്. 

അജാനൂര്‍ തെക്കേപ്പുറത്ത് ചൊവ്വാഴ്ച വൈകിട്ട് നടന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളത്തില്‍ നാട്ടുകാരുടെ ഉപഹാരം അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷീബാ ഉമ്മര്‍ അശോകന് കൈമാറി. എം.ഇബ്രാഹിം, അസീസ് കടപ്പുറം, എ.ഹമീദ്ഹാജി, എം.ബി.എം.അഷറഫ്, എം.എ.ലത്തീഫ്, ടി.മുഹമ്മദ് അസ്‌ലം എന്നിവര്‍ സംബന്ധിച്ചു. അശോകന്റെ സത്യസന്ധതയെ വേദിയും സദസ്സും നാട്ടുകാരും പ്രശംസിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.