Latest News

മുഹമ്മദ് ബിന്‍ നായിഫ് സൗദി കിരീടാവകാശി



റിയാദ് :[www.malabarflash.com] സൗദി കിരീടവകാശിയായി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ നിയമിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒഴിവായ സ്ഥാനത്താണ് പുതിയ നിയമനം. ഡെപ്യൂട്ടി കിരീടവകാശിയായി പ്രതിരോധമന്ത്രിയും സല്‍മാന്‍ രാജാവിന്‍െറ മകനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചു.

വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍, തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് എന്നിവര്‍ക്കും സ്ഥാനചലനമുണ്ട്. അമീര്‍ സുഊദ് അല്‍ഫൈസലിനെ രാജ്യകാര്യ മന്ത്രിയും വിദേശകാര്യങ്ങളുടെ പ്രത്യേക മേല്‍നോട്ടക്കാരനായും നിയമിച്ചു. 

സൗദിയുടെ മുന്‍ യു.എസ് അംബാസഡര്‍ ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈറാണ് പുതിയ വിദേശകാര്യ മന്ത്രി. ധനമന്ത്രി ഡോ. മുഹമ്മദ് അല്‍ജസ്സാറിനെ മാറ്റി തത്സ്ഥാനത്ത് എന്‍ജി. ആദില്‍ ഫഖീഹിനെ നിയമിച്ചു. ഡോ. മുഫരിജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. റോയല്‍ കോര്‍ട്ട് മേധാവിയായി ഹമദ് സുവൈലിമിന്‍െറ കാബിനറ്റ് റാങ്കോടെ നിയമിച്ചിട്ടുണ്ട്.

Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.