Latest News

നേപ്പാളിലെ ജനങ്ങളെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ

കാസര്‍കോട്: [www.malabarflash.com] ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട് നിരാലംബരായ നേപ്പാളിലെ ജനങ്ങളെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ യൂണിറ്റുകളുലും ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലും ഫണ്ട് പിരിവ് നടത്തി.

പാലക്കുന്ന് ടൗണില്‍ നടന്ന ഫണ്ട് പിരിവിന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ , വിനോദ് പനയാല്‍, സിവി സുരേഷ് വൈശാഖ് എന്നിവര്‍ നേതൃത്ത്വം നല്‍കി.

ബോവിക്കാനം ടൗണില്‍ നടന്ന ഫണ്ട് പിരിവിന് കെവി സജേഷ്,സികെഎം മുനീര്‍, ഉദയയകുമാര്‍ കല്ലുകണ്ടം, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി, മുള്ളേരിയയില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെ ജയന്‍,പ്രസിഡന്റ് കെ അശോകന്‍, കെ രതീശന്‍,കെവി നവീന്‍, കെപി രജീഷ്,ഹരിഹരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

ഉപ്പളയില്‍ ബ്ലോക്ക് സെക്രട്ടറി സാദിഖ് ,പ്രസിഡന്റ് പ്രശാന്ത്, എന്നിവര്‍ ഫണ്ട് പിരിവിന്ന നേതൃത്ത്വം നല്‍കി, ചുള്ളിക്കരയില്‍ ബ്ലോക്ക് സെക്രട്ടറി ശാലുമാത്യു, മനോജ് കുമാര്‍ എന്നിവര്‍ ഫണ്ട് പിരിവിന് നേതൃത്ത്വം നല്‍കി

പാണത്തുരില്‍ മനോജ് കുമാര്‍, ബിജു വിആര്‍, സുരേഷ് കുമാര്‍, നിതിവ് ബാബു, റോണി ആന്റണി എന്നിവര്‍ നേതൃത്ത്വം നല്‍കി. നീലേശ്വരം ടൗണിലെ ഫണ്ട് പിരിവ് സി സുരേശന്‍,പി മണി, ടിവി സുരേഷ് ബാബു, വിനോദ്, സി മനോഹരന്‍,കെവി ശ്യാംചന്ദ്രന്‍, സി വിജദയന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.