ദോഹ : [www.malabarflash.com] ഫേസ്ബുക്ക് വഴി മുസ്ലിംങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളിയെ കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. റാസ്ലഫാനിലെ ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്ന് ഒഴിവാക്കിയത്.
ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ മുസ്്‌ലിംകള്‍ പാകിസ്താനില്‍ പോകേണ്ടി വരുമെന്നും നിലയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്നും ധ്വനിപ്പിക്കുന്ന രീതിയിലാണ് ഇയാള്‍ സ്വന്തം പ്രഫൈലില്‍ പോസ്റ്റ് ചെയ്തത്. ഇതിനേതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
അന്യരാജ്യത്ത് നിന്ന് മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ഭവിഷ്യത്തുകള്‍ക്ക് ഇടയാക്കുമെന്ന് മനസ്സിലാക്കാതെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നത് മലയാളികളായ മറ്റു പ്രവാസികള്‍ക്ക് ഉള്‍പ്പെടെ പ്രയാസം സൃഷ്ടിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടി. സമാനമായ സംഭവത്തില്‍ നേരത്തേയും ഖത്തറില്‍ ഒരു മലയാളി ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരുന്നു.

No comments:
Post a Comment