Latest News

90 വയസുള്ള അമ്മയെ റോഡില്‍ ഉപേക്ഷിച്ച് ഉല്ലാസയാത്ര പോയ മകള്‍ക്ക് എതിരെ കേസ്‌

കൊച്ചി:[www.malabarflash.com] 90 വയസുള്ള അമ്മയെ റോഡില്‍ ഉപേക്ഷിച്ചു മൂന്നാറില്‍ ഉല്ലാസയാത്ര പോയ മകള്‍ക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ടു മരുമകള്‍ക്കെതിരെയും കേസുണ്ട്. ചമ്പക്കര ശില്‍പശാല റോഡില്‍ കാഞ്ഞിരപ്പിള്ളില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി(90)യെയാണു മകള്‍ റോഡില്‍ ഉപേക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമത്തിനായുള്ള നിയമപ്രകാരം മകള്‍ ഷേര്‍ളി (50) മരുമകള്‍ ഷൈനി (42) എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്.

സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത്: തടിക്കച്ചവടക്കാരനായ ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് മരിച്ചു. മേരി സ്വന്തം വീടായ ചമ്പക്കരയിലെ കാഞ്ഞിരപ്പിള്ളില്‍ വീട്ടിലാണു മക്കളിലൊരാളായ ഷേര്‍ളിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്നത്. മക്കള്‍ നാലാണും നാലു പെണ്ണും. എട്ടുപേരും നല്ല നിലയില്‍. മക്കളില്‍ ഷേര്‍ളിയും മകന്‍ ജോസിയുമാണു നാട്ടിലുള്ളത്. മറ്റുള്ളവര്‍ വിദേശത്തും ചെന്നൈയിലുമാണ്.

ഏതാനും ദിവസം മുന്‍പ് അമ്മയെ നോക്കാന്‍ പറ്റില്ലെന്നു പറഞ്ഞു മേരിയെ ഷേര്‍ളി സഹോദരന്‍ ജോസിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. എന്നാല്‍, ജോസി നാട്ടില്‍ ഇല്ലെന്നുപറഞ്ഞു ഭാര്യ ഷൈനി ചൊവ്വാഴ്ച രാവിലെ മേരിയെ തിരികെ ഷേര്‍ളിയുടെ അടുക്കലാക്കി. ഇതില്‍ കുപിതയായാണു ഷെര്‍ളി വീടും ഗേറ്റും പൂട്ടി അമ്മയെ റോഡിലിറക്കിനിര്‍ത്തി മൂന്നാറിനു പോയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു മരട് ജനമൈത്രി പൊലീസെത്തി വെള്ളവും ഭക്ഷണവും നല്‍കി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് അമ്മൂമ്മയെ സംരക്ഷിക്കാന്‍ തയാറായ അരൂരില്‍ താമസിക്കുന്ന കൊച്ചുമകന്‍ ജോബിക്കൊപ്പം മേരിയെ വിട്ടു.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.