ദുബായ്: ഫ്‌ളാറ്റിന് തീപിടിച്ച് കണ്ണൂര്‍ സ്വദേശി ശ്വാസം മുട്ടി മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശി രാഹുല്‍ പറത്തി (39) ആണ് മരിച്ചത്. വെള്ളിയാഴ്‌ച്ച രാത്രി പത്തോടെയാണ് ദുബായിലെ ഖിസെസില്‍ രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റിന് തീ പിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് രാഹുല്‍ താമസിച്ചിരുന്നത്.
സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്നിശമനസേനയും സ്‌ഥലത്തെത്തി തീയണച്ചെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല. സിഗരറ്റ് കുറ്റിയില്‍ നിന്നും തീ പടര്‍ന്നതാണെന്നാണ് സംശയം. ദുബായിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഇരുപത് വര്‍ഷത്തിലേറെയായി യു.എ.ഇയിലുള്ള രാഹുല്‍ ദുബായില്‍ ബിസ്‌നസ് നടത്തുകയായിരുന്നു. സാംസ്‌കാരിക സംഘടനകളില്‍ സജീവമായിരുന്ന ഇയാള്‍ ഒഐസിസി നിര്‍വ്വാഹക സമിതി അംഗവും പ്രിയദര്‍ശിനി ജനറല്‍ സെക്രട്ടറിയുമാണ്. പിതാവ് കുഞ്ഞിക്കണ്ണന്‍.

No comments:
Post a Comment