Latest News

മഹര്‍ 2015 കൈത്താങ്ങായി; ശരണ്യയും സരിതയും പ്രീതയും വിവാഹ ജീവിതത്തിലേക്ക്

ബേക്കല്‍: (www.malabarflash.com)സ്‌നേഹത്തിന്റെ ഉറവവറ്റാത്ത ഒരു നാട്ടുകൂട്ടത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏററുവാങ്ങി യുവമിഥുനങ്ങള്‍ കതിര്‍ മണ്ഡപത്തിലെത്തി. കാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ അധ്യായം രചിച്ച ബേക്കല്‍ ഹദ്ദാദ് നഗറിലെ ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മഹര്‍ 2015 ന്റെ ഭാഗമായുളള 3 പെണ്‍കുട്ടികളുടെ വിവാഹം നടന്നു.

പൂച്ചക്കാട്ടെ ശരണ്യയ്ക്ക് മൂക്കൂടിലെ ടി.രാജേഷാണ് പൂച്ചക്കാട് ക്ഷേത്രത്തില്‍ വെച്ച് കഴിഞ്ഞ ദിവസം താലി ചാര്‍ത്തിയത്. ശനിയാഴ്ച രാവിലെ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് കോട്ടപ്പാറയിലെ സരിതയ്ക്ക് നീലേശ്വരത്തെ രഞ്ജിത്ത് വരണമാല്യം ചാര്‍ത്തി. തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് പളളിക്കരയിലെ പ്രീതയെ പാണത്തൂരിലെ ജയന്‍ ജീവിത സഖിയാക്കിയത്. (www.malabarflash.com)
മൂന്ന് ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അവരുടെ ആചാര പ്രകാരമുളള വിവാഹമാണ് ക്ഷേത്രങ്ങളില്‍ നടന്നത്.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, പൂബാണംകുഴി ക്ഷേത്ര ഭാരവാഹി ശിവരാമന്‍, തസ്‌ലീം ഐവ, കാപ്പില്‍ കെ.ബി.എം ഷെരീഫ്, നാസര്‍ ഇറാനി എരിയാല്‍ മഹറിന്റെ ഭാരവാഹികളായ അമീര്‍ മസ്താന്‍, ഫസ്‌ലു ഹമീദ്, ഹനീഫ് പി.എച്ച്, അബ്ദുല്‍ റഹിമാന്‍ ടി.കെ.എസ്, ഹസീബ് തുടങ്ങിയവര്‍ പങ്കെടുത്തു. (www.malabarflash.com)

15 മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം ഞായറാഴ്ച രാവിലെ 11 മണിക്ക് ബേക്കല്‍ ഹദ്ദാദ് നഗറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് നടക്കും.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.