ജിദ്ദ : കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല പ്രവാസിയം 2015 ന്റെ ഭാഗമായി ചെസ്സ് ടൂര്‍ണമെന്റ് ശറഫിയ കെ.എം.സി.സി ആസ്ഥാനത്ത് നടന്നു. കെ.എം.സി സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി രായിന്‍ കുട്ടി നീരാട് ഉദ്ഘാടനം ചെയ്തു.
ഇരുപതോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ എ.എല്‍ സുബൈര്‍ നായന്മാര്‍മൂല വിജയം കരസ്ഥമാക്കി. റണ്ണേഴ്‌സപ്പായി കാദര്‍ ചെര്‍ക്കളയും തിരഞ്ഞെടുത്തു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, മലപ്പുറം ജില്ല പ്രസിഡണ്ട് പി.വി മുസ്തഫ, ജില്ല മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഹസ്സന്‍ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, ബഷീര്‍ ചിത്താരി, റഹീം പള്ളിക്കര, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ജലീല്‍ ചെര്‍ക്കള ഹനീഫ് മഞ്ചേശ്വരം, അഷറഫ് ചട്ടഞ്ചാല്‍, സമീര്‍ ചെരങ്കൈ, ഇബ്രാഹീം ഉമ്പു, ഹനീഫ് മുണ്ടത്തടുക്ക, ഫാറൂക്ക് കിഴൂര്‍, അബ്ദുള്ള ചെര്‍ക്കളം, ബഷീര്‍ ബയ്യാര്‍, സിദ്ദീക്ക് ഐഎന്‍ജി എന്നിവര്‍ ആശംസ നേര്‍ന്നു .
കോ ഓഡിനേറ്റര്‍മാരായ കാദര്‍ ചെര്‍ക്കള, അബ്ദുല്‍ കാദര്‍ മിഹ്‌റാജ് തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു.
No comments:
Post a Comment