Latest News

രാജ്യസഭ: അബ്ദുള്‍ വഹാബ് ലീഗ് സ്ഥാനാര്‍ഥി

മലപ്പുറം: മുന്‍ എം.പി. പി.വി. അബ്ദുള്‍ വഹാബാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരാലി തങ്ങളാണ് വഹാബിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ വഹാബ് ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാവുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി. എ. മജീദ്, ഇ.അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് വഹാബിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതുപോലെ പല പേരുകളും ഉയര്‍ന്നുവരും. തങ്ങള്‍ ഒരു തീരുമാനം കൈക്കൊണ്ടാല്‍ പിന്നീട് മറ്റ് പേരുകള്‍ക്കൊന്നും പ്രസക്തിയില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യവസായിയായ വഹാബിന് പകരം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ. മജീദിനെ രാജ്യസഭയിലേയ്ക്ക് പരിഗണിക്കണമെന്ന് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടയുടെ വിവിധ ഘടകങ്ങളുടെ പിന്തുണയും മജീദിനായിരുന്നു. വഹാബിന് സീറ്റ് നല്‍കുന്നതിനെതിരെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ മകന്‍ മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടയിലെ തര്‍ക്കം മറനീക്കി പുറത്തുവന്നു. 

വെളളിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതിയിലും 20 മിനിറ്റ് നീണ്ട ഉന്നതാധികാര സമിതിയിലും ധാരണയാകാത്തതിനാല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു. ഹെദരലി തങ്ങളുടെ വ്യക്തിപരമായ പിന്തുണയാണ് വഹാബിന് തുണയായത്.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.