Latest News

സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈറ്റില്‍ പിടിയില്‍

കുവൈറ്റ് സിറ്റി: 8 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഷെയ്ഖ് അബ്ദുള്ള ടെര്‍മിനലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചുകൊണ്ടിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടക്കാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. വയറിലും കാലുകളിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 

ഒരു ജ്വല്ലറി ഉടമയ്ക്ക് വില്‍ക്കാനായാണ് സ്വര്‍ണ്ണം കൊണ്ടുവന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയ്ക്ക് കൈമാറി.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.