Latest News

മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക പുരസ്‌കാരം ഫൈസല്‍ എളേറ്റിലിന്‌

കുവൈറ്റ് സിറ്റി:[www.malabarflash.com] മാപ്പിള കലാവേദിയുടെ ഇത്തവണത്തെ മോയീന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡിന് പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകനും വിധികര്‍ത്താവുമായ ഫൈസല്‍ എളേറ്റില്‍ അര്‍ഹനായി.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, പ്രമുഖ സാഹിത്യകാരനും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ ജമാല്‍ കൊച്ചങ്ങാടി, സാമൂഹ്യപ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 1ന് വെള്ളിയാഴ്ച വൈകുന്നേരം ഖൈത്താന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മാപ്പിള കലാവേദി ഭാരവാഹികള്‍ അറിയിച്ചു

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.