Latest News

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം; എവറസ്റ്റില്‍ ഹിമപാതം

കഠ്മണ്ഡു:[www.malabarflash.com] നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം. 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കഠ്മണ്ഡുവില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെ കൊഡാരിയാണ് പ്രഭവ കേന്ദ്രം. 12.43നാണ് തുടര്‍ചലനമുണ്ടായത്. ഡല്‍ഹിയിലും നോയിഡയിലുമുണ്ടായ ഭൂചലനം 30 സെക്കന്റുകള്‍ നീണ്ടുനിന്നു. ഭൂചലനങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഭൂകമ്പത്തെത്തുടര്‍ന്ന് എവറസ്റ്റില്‍ വീണ്ടും ഹിമപാതമുണ്ടായി. ശനിയാഴ്ചയുണ്ടായ ഹിമപാതത്തില്‍ 65 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ജബല്‍പുരിയിലും ഭൂകമ്പമുണ്ടായിട്ടുണ്ട്. ഡല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുവാഹത്തി, കൊല്‍ക്കത്ത, പട്‌ന എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. ശനിയാഴ്ചത്തെ ഭൂചലനത്തിനുശേഷം 35 തുടര്‍ചലനങ്ങളാണ് ഈ മേഖലയിലുണ്ടായത്.

ശനിയാഴ്ച രാവിലെ 11:41ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ രണ്ടായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ 58 പേരും മരിച്ചു. നിരവധിപ്പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ലോകരാഷ്ട്രങ്ങളും യുഎന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തികളും നടന്നുവരികയാണ്.

ദുരിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 45 പേര്‍ വീതമടങ്ങിയ അഞ്ചു സംഘം ബിഹാറിലും യുപിയിലും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.

Keywords: Intenational, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.