Latest News

ബാര പാറമ്മല്‍ തറവാട് തെയ്യംകെട്ടുത്സവം: വയനാട്ടുകുലവന്റെ പുറപ്പാട് ഞായറാഴ്ച

ഉദുമ:[www.malabarfash.com] ബാര പാറമ്മല്‍ തറവട് തെയ്യംകെട്ടുത്സവ സമാപനദിവസമായ ഞായറാഴ്ച വൈകുന്നേരം മൂന്നിന് വയനാട്ടുകുലവന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും നടക്കും. എട്ടര പതിറ്റാണ്ടിനുശേഷം തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്റെ തിരുനടനം കാണാന്‍ ബാര ഗ്രാമം കാത്തിരിക്കുകയാണ്. മുമ്പുനടന്ന ഉത്സവത്തിന്റെ തിരുശേഷിപ്പായി വയനാട്ടുകുലവന്‍ പാതി കത്തിച്ച മുറിച്ചൂട്ട് തറവാട് പള്ളിക്കൊട്ടിലില്‍ ഇപ്പോഴും കാണാം.

ശനിയാഴ്ച രാത്രി നടന്ന കോരച്ചന്‍, കണ്ടനാര്‍കേളന്‍, വയനാട്ടുകുലവന്‍ തെയ്യങ്ങളുടെ വെള്ളാട്ടം കാണാന്‍ ആയിരങ്ങളെത്തി. സന്തോഷ് ബാര ആദ്യമായി കണ്ടനാര്‍ കേളനായി എത്തും. കൂടാനം ബാലനാണ് വയനാട്ടുകുലവന്റെ തിരുസ്വരൂപം അണിയുക. 

ഞായറാഴ്ച രാവിലെ 7.30ന് കാര്‍ന്നോന്‍ തെയ്യത്തിന്റെയും 10.30ന് കോരച്ചന്‍ തെയ്യത്തിന്റെയും 12ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെയും പുറപ്പാട് നടക്കും. തുടര്‍ന്നാണ് വയനാട്ടുകുലവന്റെ നടനം.
രാത്രി 11ന് മറപിളര്‍ക്കലും കൈവീതും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഉത്സവത്തിന് എത്തുന്ന മുഴുവന്‍പേര്‍ക്കും അന്നദാനം ഉണ്ടായിരിക്കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.