Latest News

റിട്‌സും വിസ്തയും അടക്കം ആറു കാറുകള്‍ നിരത്തൊഴിയുന്നു

മാരുതിയുടെ റിട്‌സ്, ടാറ്റയുടെ വിസ്ത, മാന്‍സ, സുമോ ഗ്രാന്‍ഡേ എന്നിവയടക്കം ആറു മോഡലുകള്‍ ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ നിരത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന് റിപ്പോര്‍ട്ട്. മാരുതിക്കും ടാറ്റയ്ക്കും പുറമേ ഫോര്‍ഡും ഇന്ത്യന്‍ നിരത്തില്‍നിന്ന് മോഡലുകള്‍ പിന്‍വലിച്ച് പുതിയ കാറുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നുണ്ട്.[www.malabarflash.com]

ഫിഗോയും ക്ലാസിക്കും ഈ വര്‍ഷാവസാനത്തോടെ നിരത്തില്‍നിന്ന് പിന്‍വലിച്ച് അടുത്ത തലമുറ ഫിഗോയും ഫിഗോ ആസ്‌പൈറും വിപണിയിലിറക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. ഫിഗോയുടെയും ക്ലാസിക്കിന്റെയും വിലയില്‍നിന്ന് അധികം വര്‍ധനയില്ലാതെ ഇരു കാറുകളും വില്‍പനയ്‌ക്കെത്തും. ആസ്‌പൈര്‍ ഈവര്‍ഷം ജൂണില്‍ നിരത്തിലെത്തും. വര്‍ഷാവസാനത്തോടെ ഹാച്ച്ബാക്ക് മോഡലും. ഇന്ത്യയില്‍ ഫോര്‍ഡിന് കരുത്തുണ്ടാക്കിക്കൊടുത്ത മോഡലുകളാണ് പിന്‍വലിക്കുന്ന രണ്ടും. ഫിയസ്റ്റ എന്ന പേരില്‍ വിപണിയിലെത്തിയ മോഡലാണ് പിന്നീട് ക്ലാസിക്ക് എന്നു പേരുമാറ്റിയത്.

ആദ്യം കാഴ്ചയ്ക്കു രസിച്ചില്ലെങ്കില്‍ പിന്നീട് പ്രിയകാറാവുകയായിരുന്നു മാരുതിയുടെ റിട്‌സ്. വൈറ എന്ന പേരിലെ പുതിയ മോഡല്‍ നിരത്തിലേക്കെത്തുന്ന മുറയ്ക്ക് റിട്‌സിന്റെ നിര്‍മാണം നിര്‍ത്താനാണ് മാരുതിയുടെ പദ്ധതി. യൂറോപ്പില്‍ സ്പ്ലാഷ് എന്നറിയപ്പെടുന്ന റിട്‌സിന്റെ നിര്‍മാണം സുസുക്കിയുടെ ഹംഗറിയിലെ പ്ലാന്റില്‍ നിര്‍ത്തിക്കഴിഞ്ഞു. സ്വിഫ്റ്റിന്റെ സഹോദരമോഡലായി പുറത്തിറക്കിയിട്ടും നിരത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയതാണ് റിട്‌സ് നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്ന കാരണം. 2012 സാമ്പത്തിക വര്‍ഷം 63250 യൂണിറ്റുകള്‍ പുറത്തിറക്കിയപ്പോള്‍ 2014-ല്‍ അത് 31700 ആയി കുറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കിയിട്ടു കാര്യമില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

വിസ്ത, മാന്‍സ, സുമോ ഗ്രാന്‍ഡേ മോഡലുകള്‍ പിന്‍വലിക്കുന്ന ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ബോള്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ വിസ്തയുടെയും മാന്‍സയുടെയും നിര്‍മാണം നിര്‍ത്തും. നാലായിരത്തിനും ആറായിരത്തിനും ഇടയില്‍ യൂണിറ്റുകളും നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് സമീപകാലത്തുവേണ്ടിവരുന്ന സ്‌പെയര്‍ പാര്‍ട്ടുകളും പുറത്തിറക്കും. അതിനു ശേഷം ബോള്‍ട്ട് കൂടുതല്‍ പുറത്തിറക്കും. മാന്‍സ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും സെസ്റ്റ് ക്ലിക്കായത് ടാറ്റയ്ക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.