തളിപ്പറമ്പ:[www.malabarflash.com] ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ദുരന്ത കഥയിലെ നായികയായി വീട്ടിലേക്ക് തന്നെ മടങ്ങി. കീഴ്ത്തളളി സ്വദേശിനിയായ യുവതിയാണ് മൂന്നു വയസ്സുളള മകള്‍ക്കൊപ്പം എട്ട് മാസം മുമ്പ് കാമുകന് കീഴ്ത്തളളി സ്വദേശി ശ്രീജുവിനോടൊപ്പം ഒളിച്ചോടിയത്. ഇരുവരും അയല്‍വാസികളാണ്. നേരത്തെ ഇവര്‍ അടുപ്പത്തിലായിരുന്നു.
ശ്രീസ്ഥ സ്വദേശിയായ ഭര്‍ത്താവ് ഗള്ഫിലുളളപ്പോഴാണ് യുവതി 12 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയുമായി കാമുകനോടൊപ്പം പോയത്. ബംഗ്ളൂരു, മൈസൂര്‍, കന്യാകുമാരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.അതിനിടയില്‍ ബംഗ്ളൂരുവില്‍ വെച്ച് തീവണ്ടിയില്‍ നിന്നും വീണ് കഴിഞ്ഞ ഒമ്പതാം തീയ്യതി ശ്രീജുവിന് ഗുരുതരമായി പരിക്കേററു. ഇയാളുടെ ഇരുകാലുകളും മുട്ടിന് താഴെവെച്ച് മുറിച്ചു മാററി.
ഇതോടെ മനോനില തകര്‍ന്ന യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാര്‍ യുവതിയെയും മകളെയും ബംഗ്ളൂരുവില്‍ നിന്നും തിരിച്ചു കൊണ്ടുവരികയായിരുന്നു.
യുവതി ഒളിച്ചോടിയതിനെ തുടര്‍ന്ന് പരിയാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഒരിക്കലും യുവതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്വേഷണ ചുമതലയുണ്ടായിരുന്ന തളിപ്പറമ്പ് സി.ഐ വിനോദ്കുമാര്‍ കഠിനശ്രമം നടത്തിയിട്ടും യുവതിയെയും കാമുകനെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതിനിടയിലാണ് ദുരന്തം യുവതിയെ തേടിയെത്തിയത്. ബംഗ്ളൂരുവില്‍ നിന്നും തിരിച്ചെത്തിയ യുവതിയെ വീട്ടുകാര്‍ കൗണ്‍ലിംഗിന് വിധേയയാക്കി.തുടര്‍ന്ന് പോലീസ് വ്യാഴാഴ്ച യുവതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
യുവതിയുടെ താല്പര്യം അനുസരിച്ച് കോടതി മതാപിതാക്കള്‍ക്കൊപ്പം വിട്ടു. അതിനിടെ ഭര്‍ത്താവ് വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്.
No comments:
Post a Comment