ചിത്താരി:[www.malabarflash.com] സൗത്ത് ചിത്താരി ഒരുമ എജുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ നടപ്പിലാക്കുന്ന 'വിഷന്‍ 2020' പദ്ധതിയിലുള്‍പ്പടുത്തി ചിത്താരിയിലെ പരേതനായ കപ്പണക്കാല്‍ ഹസൈനാറിന്‍റെ കുടുംബത്തിനു വേണ്ടി മാട്ടുമ്മലില്‍ നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി അബുദാബി നിര്‍വ്വഹിച്ചു.
അബ്ദുല്‍ ഹമീദ് ഫൈസി, മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, സി.എം. ഖാദര്‍ ഹാജി, യൂറോ കുഞ്ഞബ്ദുള്ള, സുറൂര്‍ മൊയ്തു ഹാജി, സി.പി. സുബൈര്‍, അഷറഫ് എം.ബി., ഡല്‍മ അഷറഫ്, ഹബീബ് കൂളിക്കാട്, റഷീദ് മുട്ടുന്തല, ഹകീം കക്കൂത്തില്‍, അസീസ്.സി.കെ, സമീര്‍ ചിത്താരി, അബ്ദുള്ള മാട്ടുമ്മല്‍, ശംസുദ്ധീന്‍ മാടുമ്മല്‍, ഇഖ്ബാല്‍ കൂളിക്കാട്, ഹാറൂണ്‍ ചിത്താരി, അന്‍വര്‍ ഹസന്‍ എം.കെ, റഫീഖ് കുശാല്‍, മുസ്തഫ സി.കെ., ബഷീര്‍ കെ.എം.കെ., മജീദ് കുളത്തിങ്കാല്‍, ജാഫര്‍ കുന്നുമ്മല്‍, മാണിക്കോത്ത് അബൂബക്കര്‍, റമീസ് അതിഞ്ഞാല്‍, തയ്യിബ് കൂളിക്കാട്, കരീം സി.കെ, ശിഹാബ് സി.കെ, മൊയ്തു ചിത്താരി, നദീര്‍ കുന്നുമ്മല്‍, ഹാരിസ് കൊവ്വല്‍, ജാഫര്‍ തായല്‍, ജലീല്‍ എം.കെ എന്നിവര്‍ സംബന്ധിച്ചു.
ചിത്താരിയിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ട കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നതിന് വേണ്ടി ഒരുമ ആവിഷ്കരിച്ച 'ബൈത്തുന്നൂര്‍' ഭവന നിര്‍മ്മാണ പദ്ധതിയിലെ ആദ്യത്തെ വീടാണിത്.
ചിത്താരിയിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ട കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നതിന് വേണ്ടി ഒരുമ ആവിഷ്കരിച്ച 'ബൈത്തുന്നൂര്‍' ഭവന നിര്‍മ്മാണ പദ്ധതിയിലെ ആദ്യത്തെ വീടാണിത്.
അബ്ദുല്‍ ഹമീദ് ഫൈസി മുഖ്യരക്ഷാധികാരിയും സി.പി. സുബൈര്‍ ചെയര്‍മാനും ഹബീബ് കൂളിക്കാട് കണ്‍വീനറും ഡല്‍മ അഷറഫ് ട്രഷററുമായ കമ്മിറ്റിയാണ് വീടു നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
No comments:
Post a Comment